തിരുവനന്തപുരം: കര്‍ഷകരുടെ വായ്പാബാധ്യത ഏറ്റെടുക്കാന്‍ സര്‍ക്കാരിനാകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കേന്ദ്രം പ്രഖ്യാപിച്ച പലിശ ഇളവ് സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് ലഭിക്കാതെ പോകുന്നത് എന്തുകൊണ്ടാണെന്നു പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു. പ്രതിപക്ഷനേതാവിന്റെ സബ്മിഷനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. കര്‍ഷകരുടെ വായ്പാ മോറട്ടോറിയം അടുത്ത വര്‍ഷം വരെ നീട്ടിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post