ന്യൂഡല്‍ഹി: കടല്‍ക്കൊലക്കേസില്‍ സ്വതന്ത്ര അഭിഭാഷകനെ നിയമിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. സ്വതന്ത്ര അഭിഭാഷകനെ നിയമിക്കുന്നതിനു കേന്ദ്രആഭ്യന്തര മന്ത്രാലയം അംഗീകാരം നല്‍കി. ഇറ്റലിക്കു വേണ്ടി ഹാജരായ മുഗുള്‍ റോത്തഗി അറ്റോര്‍ണി ജനറലായ സാഹചര്യത്തിലാണ് സ്വതന്ത്ര അഭിഭാഷകനെ കേസ് ഏല്‍പ്പിക്കാന്‍ തീരുമാനിച്ചത്.
റോത്തഗി അറ്റോര്‍ണി ജനറലായത് കേസിനെ ബാധിച്ചേക്കുമോയെന്നു എന്‍ഐഎ ആശങ്ക പ്രകടിപ്പിച്ചിരുന്നു. എ.ജിയുടെ കീഴിലുള്ള മറ്റു അഭിഭാഷകരെയും കേസ് ഏല്‍പ്പിക്കാനാവില്ലന്നു എന്‍ഐഎ വ്യക്തമാക്കിയിരുന്നു. റോത്തഗിക്കു ഇറ്റലിക്കു വേണ്ടിയോ കേന്ദ്രസര്‍ക്കാരിനു വേണ്ടിയോ ഹാജരാകാനാവില്ല.
Discussion about this post