തിരുവനന്തപുരം: എം.ബി.ബി.എസ്., ബി.ഡി.എസ്. സീറ്റുകളിലേക്കുളള ആദ്യഘട്ട അലോട്ട്‌മെന്റില്‍ പ്രവേശനം ലഭിച്ചവര്‍ക്ക് അസല്‍ സര്‍ട്ടീഫിക്കറ്റ് മറ്റ് സംസ്ഥാനങ്ങളിലെ മെഡിക്കല്‍, ഡന്റല്‍ കോളേജില്‍ പ്രവേശനം നേടാനായി തിരികെ നല്‍കും. സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യമുളളവര്‍ ഫോട്ടോ കോപ്പിയും 100 രൂപ പത്രത്തില്‍ ഒരു സമ്മതപത്രവും പ്രിന്‍സിപ്പല്‍മാര്‍ക്ക് നല്‍കണം.
ഇതിലേക്കായി ജൂലൈ 18 ന് മൂന്ന് മണിക്ക് മുമ്പ് പ്രവേശനം സ്വീകരിച്ച് പത്രത്തില്‍ എഴുതി നല്‍കേണ്ടതാണ്. നിബന്ധനകള്‍ക്ക് വിധേയമായി എല്ലാ പ്രിന്‍സിപ്പാള്‍മാരോടും അസല്‍ സര്‍ട്ടിഫിക്കറ്റ് തിരികെ നല്‍കാനും ഇത് പാലിക്കാതെ വരുന്ന ഒഴിവുകള്‍ യഥാസമയം സി.ഇ.ഇ. അറിയിക്കാനും നിര്‍ദ്ദേശം നല്‍കിയതായും ആരോഗ്യ വകുപ്പ് സെക്രട്ടറി ഡോ.കെ.ഇളങ്കോവന്‍ അറിയിച്ചു.
Discussion about this post