Friday, September 11, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

എന്‍ഡോസള്‍ഫാന്‍ : ദുരിതബാധിതര്‍ക്കുള്ള പെന്‍ഷന്‍ തുക വര്‍ധിപ്പിച്ചു

by Punnyabhumi Desk
Jul 1, 2014, 05:52 pm IST
in മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ വിഷയവുമായി ബന്ധപ്പെട്ട് അസംബ്ലിയില്‍ മുഖ്യമന്ത്രിയുടെ ചേബറില്‍ നടന്ന യോഗത്തില്‍ പെന്‍ഷന്‍ സ്‌കീമില്‍ ഉള്‍പ്പെട്ടിട്ടുള്ള കാന്‍സര്‍ രോഗികള്‍ക്ക് പെന്‍ഷന്‍ തുക വര്‍ധിപ്പിക്കുന്നതിന് തീരുമാനിച്ചു. സ്‌കീമിനായി പ്രത്യേകം സംഘടിപ്പിച്ച ക്യാമ്പില്‍ നിന്നും യോഗ്യരെന്ന് കണ്ടെത്തി തെരഞ്ഞെടുക്കപ്പെട്ടവരില്‍ 1000 രൂപ ലഭിക്കുന്നവര്‍ക്ക് 1200 രൂപയും 2000 ലഭിക്കുന്നവര്‍ക്ക് 2200 രൂപയുമാണ് വര്‍ധിപ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചത്.

ഇതു സംബന്ധിച്ചുള്ള ഉത്തരവ് ഉടന്‍ പുറത്തിറക്കും.സമയബന്ധിതമായി നടപടികള്‍ പൂര്‍ത്തിയാക്കി ഏപ്രില്‍ മുതല്‍ ഇതു ലഭ്യമാക്കുന്നതിനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. പെന്‍ഷന്‍ സ്‌കീമിനായുള്ള ക്യാമ്പില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ടവരില്‍ 18 വയസില്‍ താഴെയുള്ളവരെ ആരോഗ്യകിരണം പദ്ധതിയില്‍ ഉള്‍പ്പെടുത്താനും യോഗത്തില്‍ തീരുമാനമായി. 18 വയസിനു മുകളിലുള്ളവരെ ഇതിനായി പ്രത്യേകം തയ്യാറാക്കിയിട്ടുള്ള സ്‌കീമില്‍ ഉള്‍പ്പെടുത്തും. ദുരിതബാധിതര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും ഒന്നും രണ്ടും ഗഡു കൊടുത്തുകഴിഞ്ഞു. അടുത്ത ഡെപ്പോസിറ്റ് കൊടുക്കുന്നതിന് ആകെ വേണ്ടി വരുന്ന 45 കോടി രൂപയുടെ കാര്യത്തില്‍ ഉടനടി തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരിത ബാധിതരല്ലാത്ത എന്നാല്‍ പ്രദേശത്തെ തീരെ അവശരായ 128 പേര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ഉടനടി പണം അനുവദിക്കും. ഇവര്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്ന കാര്യവും പരിഗണിക്കാന്‍ യോഗത്തില്‍ തീരുമാനമായി. കടം എഴുതിത്തള്ളണമെന്ന ദുരിതബാധിതരുടെ ആവശ്യം സംബന്ധിച്ച് എത്രയാണ് തുകയെന്നും പലിശ കൂടി കണക്കാക്കി കടം സംബന്ധിച്ചുള്ള വിവരങ്ങളും കളക്ടറുടെ ശിപാര്‍ശയും ഉള്‍പ്പെടെ ഉടന്‍ സര്‍ക്കാരിന് പ്രൊപ്പോസല്‍ നല്‍കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. ഒറ്റത്തവണ തീര്‍പ്പാക്കലാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ദുരിതബാധിതരെ പുനരധിവസിപ്പിക്കുന്നതിനുള്ള റീഹാബിലിറ്റേഷന്‍ വില്ലേജ് സംബന്ധിച്ചുള്ള കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ മൂഴിയാറിലുള്ള 25 ഏക്കര്‍ ലഭ്യമാക്കാനാകുമോയെന്ന കാര്യം പരിശോധിക്കുന്നതിനും യോഗത്തില്‍ തീരുമാനമായി. ദുരിതബാധിതരുടെ കഷ്ടതകള്‍ ദൂരീകരിക്കുന്നതിനും ആധുനിക ചികിത്സാ ഉപകരണങ്ങളുള്‍പ്പെടെയുള്ള സംവിധാനമൊരുക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. എന്‍ഡോസള്‍ഫാന്‍ വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ നോഡല്‍ ഓഫീസറായി സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ വി.എന്‍.ജിതേന്ദ്രനെ നിയമിക്കാനും യോഗം തീരുമാനിച്ചു.

യോഗത്തില്‍ മന്ത്രിമാരായ വി.എസ്.ശിവകുമാര്‍, എം.കെ.മുനീര്‍, കെ.പി.മോഹനന്‍,കൃഷി വകുപ്പ് സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍, ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ.കെ.ഇളങ്കോവന്‍ മുതലായവര്‍ പങ്കെടുത്തു.

Share
Tweet
Send

Related News

മറ്റുവാര്‍ത്തകള്‍

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

മറ്റുവാര്‍ത്തകള്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പുതിയ വാർത്തകൾ

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies