തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയില്‍ അനാക്കൊണ്ടയെ കാണാം. ഇന്നലെ രാവിലെ ഒമ്പതിന് അനാക്കൊണ്ടയെ മൃഗശാലയിലെ റെപ്‌റ്റൈല്‍ ഹൗസില്‍ സജ്ജീകരിച്ച പ്രത്യേക കണ്ണാടി മുറിയിലേക്ക് മാറ്റി. വാവാ സുരേഷ്, സീനിയര്‍ വെറ്റിറിനറി സര്‍ജന്‍ ഡോ.ജേക്കബ് അലക്‌സാണ്ടര്‍ എന്നിവര്‍ ചേര്‍ന്നാണ് മൂന്ന് വയസ് പ്രായമുള്ള അരുന്ധതി എന്ന പച്ച അനാക്കൊണ്ടയെ പ്രദര്‍ശനമുറിയിലേക്ക് മാറ്റിയത്.
കോഴിയിറച്ചിയാണ് പാമ്പിന് ഭക്ഷണമായി നല്‍കുന്നത്. ഒരിക്കല്‍ ഭക്ഷിച്ചാല്‍ ഒരാഴ്ച കഴിഞ്ഞാണ് അടുത്ത ഭക്ഷണം. ചെറിയ അനാക്കൊണ്ടകള്‍ക്ക് വെള്ള എലികളെയാണ് ഭക്ഷിക്കാന്‍ നല്‍കുക. ശ്രീലങ്കയില്‍ നിന്നെത്തിയ അതിഥികളില്‍ ആറ് പേര്‍ ഇപ്പോഴും പ്രത്യേക സ്ഥലത്താണ്. അരുന്ധതിയെ നിരീക്ഷിച്ച ശേഷം പുതിയ സാഹചര്യങ്ങള്‍ പൊരുത്തപ്പെടുന്നതായി തോന്നിയാല്‍ മറ്റുള്ളവയേയും പൊതുജനങ്ങള്‍ക്ക് കാണാനായി മാറ്റുമെന്നും ഡോ.ജേക്കബ് അലക്‌സാണ്ടര്‍ പറഞ്ഞു.
Discussion about this post