ന്യൂഡല്‍ഹി: പ്രതിരോധം, വ്യാപാരം, നിക്ഷേപം എന്നീ മേഖലയില്‍ ഭാരതവും ഫ്രാന്‍സും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുമെന്ന് ഇന്ത്യ സന്ദര്‍ശിക്കുന്ന ഫ്രഞ്ച് വിദേശകാര്യമന്ത്രി ലൗറന്റ് ഫാബിയസ്. മോഡി ഇന്ത്യയില്‍ നടത്തുന്ന സാമ്പത്തിക പരിഷ്കാരങ്ങള്‍ അത്യന്തം സ്വാഗതാര്‍ഹമാണ്. നഗരവികസനം, ടൂറിസം, പ്രതിരോധം എന്നീ മേഖലകളില്‍ ഇന്ത്യയുമായി കൂടുതല്‍ സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മോഡിയെ ഫ്രാന്‍സിലേക്കു പ്രസിഡന്റ് ഫ്രാന്‍സ്വ ഒളാന്ദ് ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍, റാഫേല്‍ യുദ്ധവിമാനക്കാരാറുമായി ബന്ധപ്പെട്ടുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു ഫ്രഞ്ച് വിദേശകാര്യമന്ത്രി മറുപടി നല്‍കിയില്ല. പ്രതിരോധമന്ത്രി അരുണ്‍ ജയ്റ്റിലി, വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് എന്നിവരുമായും ചര്‍ച്ചനടത്തി.
Discussion about this post