ആലുവ: ബൈപ്പാസ്വഴിസര്‍വീസ്നടത്തുന്നഎല്ലാ കെ.എസ്.ആര്‍.ടിസി ബസുകളും ആലുവ കെ.എസ്.ആര്‍.ടി.സി സ്റ്റാന്റില്‍ പ്രവേശിക്കുന്നതിന് നൽകിയ കര്‍ശന ഉത്തരവ് നടപ്പാക്കുന്നുണ്ടെയെന്ന് നിരീക്ഷിക്കാന്‍ പ്രത്യേകസംവിധാനം ഏര്‍പ്പെടുത്തുമെന്ന്ഗതാഗതവകുപ്പ്മന്ത്രിതിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. നിയമസഭയില്‍ അന്‍വര്‍ സാദത്ത് എം.എല്‍.എയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. ആലുവ സ്റ്റാന്റില്‍ പ്രവേശിക്കണമെന്ന് നേരത്തെ തന്നെ കെ.എസ്.ആര്‍.ടി.സി ഉത്തരവിട്ടിട്ടുണ്ടെങ്കിലും ഒരു വിഭാഗം ബസുകള്‍ ഇത് പാലിക്കാത്തത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് ഹൈക്കോടതി ഉത്തരവും നിലവിലുണ്ട്. ജൂണ്‍ 17ന് കെ.എസ്.ആര്‍.ടി.സി എറണാകുളം മേഖല അധികാരി ഇത് സംബന്ധിച്ച് വീണ്ടും കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിഷയം എം.എല്‍.എ ഉന്നയിച്ച സാഹചര്യത്തില്‍ ഉത്തരവ് നടപ്പാക്കുന്നുണ്ടെയെന്ന് നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. റെയില്‍വേ സ്റ്റേഷനും കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റും മുഖാമുഖം വരുന്ന അപൂര്‍വം സ്ഥലമാണ് ആലുവ. ആലുവ റെയില്‍വെ സ്റ്റേഷന്‍ ഇടുക്കി ജില്ലയുടെ കവാട സ്റ്റേഷന്‍ കൂടിയാണ്. മലയോര മേഖലയില്‍ നിന്നുള്ള യാത്രക്കാര്‍ തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് ഭാഗങ്ങളിലേക്ക് പോകുന്നതിന് പ്രധാനമായും ആശ്രയിക്കുന്നത് ആലുവ നഗരത്തെയാണ്.
Discussion about this post