തിരുവനന്തപുരം: കെ.കെ. ഊര്‍മിളാദേവി തൈയ്ക്കാട് ഗവ. മോഡല്‍ സ്‌കൂളിലെ ഹൈസ്‌കൂള്‍ വിഭാഗം പ്രിന്‍സിപ്പലായി ചുമതലയേറ്റു. വിദ്യാഭ്യാസമന്ത്രിയെ വിമര്‍ശിച്ചെന്ന പേരില്‍ കോട്ടണ്‍ഹില്‍ സ്‌കൂളിലെ പ്രധാനാധ്യാപികയായ ഊര്‍മിളാദേവിയെ സ്ഥലം മാറ്റിയത് ഏറെ വിവാദമായിരുന്നു. നഗരത്തില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള അയിലം സ്‌കൂളിലേക്കാണ് ഊര്‍മിളാദേവിയെ ആദ്യം സ്ഥലംമാറ്റിയത്. ഇതിനെത്തുടര്‍ന്ന്, അധ്യാപിക മുഖ്യമന്ത്രിയെ കണ്ടിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രി വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബുമായി ചര്‍ച്ച നടത്തി. അധ്യാപികയുടെ യാത്രാ ബുദ്ധിമുട്ട് പരിഗണിച്ചാണ് നഗരത്തിലെ തന്നെ സ്‌കൂളില്‍ നിയമിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ആറു വര്‍ഷത്തോളം സംസ്‌കൃതാധ്യാപികയായിരുന്ന സ്‌കൂളിലേക്കാണ് ടീച്ചര്‍ മടങ്ങിയെത്തിയത്.
Discussion about this post