ന്യൂഡല്‍ഹി: യുഎസ് ദേശീയ സുരക്ഷാ ഏജന്‍സി ബിജെപിയെ രഹസ്യനിരീക്ഷണം നടത്തിയ സംഭവം ഇന്ത്യ-യുഎസ് നയതന്ത്ര ബന്ധത്തെ ബാധിക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായി യുഎസ് സ്റ്റേറ്റ് വക്താവ് ജെന്‍ സാകി അറിയിച്ചു. വിഷയത്തില്‍ യുഎസ് നയതന്ത്ര ഉദ്യോഗസ്ഥര്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയവുമായി ചര്‍ച്ചകള്‍ നടത്തിയെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, ചര്‍ച്ചയുടെ ഉള്ളടക്കം വിശദീകരിക്കാന്‍ അവര്‍ തയാറായില്ല.
സെപ്റ്റംബറില്‍ നടക്കാനിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ യുഎസ് സന്ദര്‍ശനത്തെ വളരെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും യുഎസ് അറിയിച്ചു.
Discussion about this post