ന്യൂഡല്‍ഹി: അമിത് ഷായെ ബിജെപി അധ്യക്ഷനായി നിയമിച്ചു. നിലവിലെ അധ്യക്ഷന്‍ രാജ്‌നാഥ് സിംഗും നരേന്ദ്ര മോഡിയും ചേര്‍ന്നാണ് പുതിയ അധ്യക്ഷന്റെ പേര് പ്രഖ്യാപിച്ചത്. ഇതു സംബന്ധിച്ച് ബിജെപി നേതൃത്വം നേരത്തെ തന്നെ തീരുമാനമെടുത്തിരുന്നു.
നിലവിലെ അധ്യക്ഷന്‍ രാജ്‌നാഥ് സിംഗ് കേന്ദ്ര മന്ത്രിസഭയിലെത്തിയതോടെയാണ് പുതിയ അധ്യക്ഷനെ പാര്‍ട്ടി തീരുമാനിച്ചത്. കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിന്റെ ചുമതല വഹിച്ച ഷായുടെ നേതൃത്വത്തില്‍ മികച്ച വിജയമാണ് ബിജെപി നേടിയത്. 50-കാരനായ ഷാ ബിജെപി ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ആര്‍എസ്എസിന്റെ പിന്തുണയും അധ്യക്ഷ സ്ഥാനത്തേയ്ക്ക് ഷായ്ക്ക് തുണയായി. വരുന്ന മഹാരാഷ്ട്ര, ഹരിയാന നിയമസഭ തെരഞ്ഞെടുപ്പികള്‍ക്ക് പാര്‍ട്ടിയെ ശക്തമാക്കുന്നതുള്‍പ്പെടെ ഒട്ടനവധി ദൗത്യങ്ങളുമായാണ് ഷാ അദ്ധ്യക്ഷ സ്ഥാനത്തെത്തിയത്.
Discussion about this post