തിരുവനന്തപുരം: ആറന്മുള വിമാനത്താവള പദ്ധതിക്ക് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടിയ പശ്ചാത്തലത്തില്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി സ്ഥാനവും വി.എസ്. അച്യുതാനന്ദന്‍ പ്രതിപക്ഷനേതൃപദവിയും ഒഴിയണമെന്ന് ബി.ജെ.പി. അഖിലേന്ത്യാ സെക്രട്ടറി പി.കെ. കൃഷ്ണദാസ് ആവശ്യപ്പെട്ടു. സി.എ.ജി. റിപ്പോര്‍ട്ടിലെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ ആറന്മുള വിമാനത്താവളവുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും സി.ബി.ഐ. അന്വേഷിക്കണം. വിമാനത്താവളത്തിനെതിരെ സമരം നടത്തിയവര്‍ ഉന്നയിച്ച ആരോപണങ്ങളെല്ലാം സത്യമെന്നു തെളിയിക്കുന്നതാണ് സി.എ.ജി കണ്ടെത്തിയിട്ടുണ്ട്. ഗുരുതരമായ ഒരു വീഴ്ച സി.എ.ജി. ചൂണ്ടിക്കാട്ടിയിട്ടും അതിനോട് പ്രതികരിക്കാന്‍ സി.പി.എമ്മും കോണ്‍ഗ്രസ്സും തയ്യാറായിട്ടില്ലെന്നും പി.കെ. കൃഷ്ണദാസ് പറഞ്ഞു.
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനും മുന്‍ വി.എസ്. സര്‍ക്കാരിനുമെതിരെ ഗുരുതരമായ ആരോപണങ്ങളാണ് സി.എ.ജി. റിപ്പോര്‍ട്ടില്‍ പറയുന്നത്. വില്ലേജ് ഓഫീസ് മുതല്‍ സെക്രട്ടേറിയറ്റ്തലം വരെയുള്ള ഉദ്യോഗസ്ഥര്‍ നിയമ ലംഘനത്തിന് കൂട്ടുനിന്നുവെന്നും സി.എ.ജി. റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിട്ടുണ്ട്. ഭരണ രാഷ്ട്രീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശമില്ലാതെ ഉദ്യോഗസ്ഥര്‍ അത്തരം നിലപാട് സ്വീകരിക്കില്ലെന്ന് പി.കെ. കൃഷ്ണദാസ് പത്രസമ്മേളനത്തില്‍ ആരോപിച്ചു.
Discussion about this post