ഇസ്ലാമാബാദ്:വസീരിസ്താനില്‍ യു.എസ്. പൈലറ്റില്ലാ വിമാനങ്ങളുടെ വ്യോമാക്രമണത്തില്‍ താലിബാന്‍ ഭീകരര്‍ കൊല്ലപ്പെട്ടു. വടക്കുപടിഞ്ഞാറന്‍ പാകിസ്താനിലെ ഗോത്രമേഖലയായ ദത്ത ഖെല്‍ നഗരത്തിലാണ് ആക്രമണം നടന്നത്.
വീട്ടില്‍ ഒളിച്ചിരിക്കുകയായിരുന്ന ആറ് ഭീകരരാണ് കൊല്ലപ്പെട്ടത്. എല്ലാവരുംതന്നെ വിദേശരാജ്യങ്ങളില്‍ നിന്നുള്ളവരാണ് സൂചന. വടക്കന്‍ വസീരിസ്താന്‍ പ്രവിശ്യയുടെ തലസ്ഥാനമായ മിറന്‍ഷയുടെ 80 ശതമാനവും ഭീകരരില്‍നിന്ന് പിടിച്ചെടുത്തതായി പാക് സൈന്യം അവകാശപ്പെട്ടു.
Discussion about this post