ന്യൂഡല്‍ഹി: മുതിര്‍ന്ന വിഎച്ച്പി നേതാവും രാമജന്മഭൂമി പ്രക്ഷോഭ നായകനുമായ ആചാര്യ ഗിരിരാജ് കിഷോര്‍(95) അന്തരിച്ചു. അസുഖബാധിതനായി ദീര്‍ഘനാളായി കിടപ്പിലായിരുന്നു. ഞായറാഴ്ച രാത്രി ഡല്‍ഹിയിലെ ആര്‍.കെ. പുരത്തുള്ള വിഎച്ച്പി ആസ്ഥാനത്തായിരുന്നു അന്ത്യം.
യുപിക്കാരനായ ഗിരിരാജ് കിഷോര്‍ ചെറുപ്പകാലം മുതലേ ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്നു. വിഎച്ച്പിയുടെ മുതിര്‍ന്ന പ്രചാരകന്‍, സീനിയര്‍ ഉപാധ്യക്ഷന്‍ എന്നീ സ്ഥാനങ്ങള്‍ അലങ്കരിച്ചിട്ടുണ്ട്. ഹൈന്ദവ സന്യാസി മഠങ്ങളുമായും ആചാര്യന്‍മാരുമായും അദ്ദേഹം അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.












