തിരുവനന്തപുരം: സിപിഎമ്മിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ച് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്തെത്തി. കമ്യൂണിസ്റ് പാര്‍ട്ടി ഉടലെടുക്കുന്നതിനു മുമ്പ് അവകാശപോരാട്ടങ്ങള്‍ നടത്തിയ സംഘടനയാണ് എസ്എന്‍ഡിപിയെന്ന് വെള്ളാപ്പള്ളി പറഞ്ഞു. പഴഞ്ചന്‍ ശൈലി സിപിഎം ഉപേക്ഷിക്കണം. തിരിച്ചറിവില്ലാത്ത സിപിഎം നേതാക്കളുടെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകുട്ടയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശൈലി മാറ്റാത്തതാണ് തെരഞ്ഞെടുപ്പു തോല്വിക്കു കാരണമെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. വെള്ളാപ്പള്ളി നടേശന്‍ എന്‍ജിനീയറിംഗ് കോളതിനെതിരേ സിപിഎം സമരം ശക്തമാക്കിയ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഈഴവപ്രസ്ഥാനത്തോടുള്ള വെല്ലുവിളിയാണ് സമരമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.












