തിരുവനന്തപുരം: എയിംസിനുള്ള നിര്‍ദേശം സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ വൈകിയെന്നാരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തരപ്രമേയത്തിനു നോട്ടീസ് നല്കി. പിടിഎ റഹീമാണ് നോട്ടീസ് നല്കിയത്. വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
എയിംസിനു സ്ഥലം കണെ്ടത്തി നല്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടിട്ടും സ്ഥലമേറ്റെടുക്കാന്‍ വൈകിയെന്ന് നേരത്തെ മുതല്‍ ആരോപണമുണ്ടായിരുന്നു. ഈ വിഷയത്തില്‍ സംസ്ഥാനസര്‍ക്കാരിന്റെ ഭാഗത്തുനിന്നു ജാഗ്രതക്കുകുറവുണ്ടായെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ ആരോപിച്ചു.
എന്നാല്‍, എയിംസിനു സ്ഥലം കണ്ടെത്തി നല്കുന്നതില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ജാഗ്രതക്കുറവുണ്ടായിട്ടില്ലെന്ന് അടിയന്തര പ്രമേയ നോട്ടീസിനു മറുപടിയായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇതിന്റെ റിപ്പോര്‍ട്ട് ഉടന്‍ തന്നെ കേന്ദ്രത്തിന് കൈമാറുമെന്നും അദ്ദേഹം അറിയിച്ചു. ഈമാസം 19 ആണ് അവസാന തീയതി.
തിരുവനന്തപുരം നെട്ടുകാല്‍ത്തേരി, കളമശേരി എച്ച്എംടി, കോഴിക്കോട് കിനാലൂര്‍, കോട്ടയം മെഡിക്കല്‍ കോളജ് എന്നിവിടങ്ങളാണ് സര്‍ക്കാര്‍ കണ്ടെത്തിയിട്ടുള്ളത്.
Discussion about this post