ന്യൂഡല്‍ഹി: ജമ്മു കാശ്മീരിലെയും അരുണാചല്‍ പ്രദേശിലെയും ഇന്ത്യയുടെ അതിര്‍ത്തി സംബന്ധിച്ച് അയല്‍രാജ്യമായ ചൈന തര്‍ക്കം ഉന്നയിക്കുന്നുണ്ടെന്ന് വിദേശകാര്യമന്ത്രി പറഞ്ഞു. രണ്ടും ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നത് വസ്തുതയാണെന്നും ലോക്‌സഭയില്‍ മന്ത്രി സുഷമ സ്വരാജ് അറിയിച്ചു. ഇതു സംബന്ധിച്ച് ഉഭയകക്ഷിതര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനു വിവിധതലങ്ങളില്‍ പതിവായി ചര്‍ച്ച നടക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. അരുണാചലില്‍ ഏകദേശം 90,000 കിലോമീറ്ററും ജമ്മു കാഷ്മീരില്‍ 38,00 കിലോമീറ്ററുമാണ് ചൈനയുടെ അധീനതയിലുള്ളത്. കൂടാതെ 1963 ല്‍ പാക്കിസ്ഥാന്‍ 5180 സ്‌ക്വയര്‍ കിലോമീറ്റര്‍ പാക് അധിനിവേശ കാശ്മീരില്‍ അനധികൃതമായി കൈവശപ്പെടുത്തി. അരുണാചലും ജമ്മുകാഷ്മീരും ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്ന് അയല്‍രാജ്യത്തെ ഏറ്റവും ഉന്നതതലങ്ങളില്‍ പല തവണ അറിയിച്ചതാണെന്നും മന്ത്രി പറഞ്ഞു.
Discussion about this post