മലേഷ്യന്‍ വിമാനം യുക്രൈനില്‍ തകര്‍ന്ന 298പേര്‍ മരിക്കാനിടയായ സംഭവം ലോക രാഷ്ട്രങ്ങളെയാകെ ഞെട്ടിച്ചിരിക്കുകയാണ്. വിമാനം തകര്‍ന്നതല്ല, മറിച്ച് തകര്‍ക്കുകയായിരുന്നു എന്നതാണ് ദുരന്തത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നത്. 280 യാത്രക്കാരും 18 വിമാന ജോലിക്കാരുമാണ് ദുരന്തത്തിനിരയായത്.
വിമാനം മിസൈല്‍ അയച്ച് തകര്‍ത്തത് ആരാണെന്നതിനെ സംബന്ധിച്ച് തര്‍ക്കങ്ങള്‍ നിലനില്‍ക്കുകയാണ്. റഷ്യക്കെതിരെ ലോകരാഷ്ട്രങ്ങള്‍ തിരിഞ്ഞപ്പോള്‍ ഇതിന്റെ ഉത്തരവാദിത്വം യുക്രൈനാണെന്നു പറഞ്ഞ് റഷ്യ തടിതപ്പുകയാണ്. അപകടത്തെക്കുറിച്ച് അന്താരാഷ്ട്ര തലത്തിലുള്ള അന്വേഷണം വേണമെന്ന് യു.എന്‍ ജനറല്‍ സെക്രട്ടറി ബാന്‍ കിന്‍ മൂണ്‍ ആവശ്യപ്പെട്ടു. അമേരിക്ക, ഓസ്‌ട്രേലിയ, ബ്രിട്ടന്‍ എന്നി രാജ്യങ്ങള്‍ അന്താരാഷ്ട്ര അന്വേഷണ ആവശ്യവുമായി രംഗത്തെത്തി. റഷ്യന്‍ അനുകൂല പ്രക്ഷോഭകാരികളാണ് വിമാനം തകര്‍ത്തതെന്നാണ് പാശ്ചാത്യ രാജ്യങ്ങളും യുക്രൈനും ആവര്‍ത്തിച്ചു പറയുന്നു. യുക്രൈനിലെ വിഘടനവാദികള്‍ക്ക് റഷ്യ ആയുധമുള്‍പ്പടെയുള്ള സഹായം നല്‍കിയതാണ് ഇത്തരമൊരു ദുരന്തത്തിലേക്ക് വഴിവച്ചതെന്നാണ് വൈറ്റ് ഹൗസ് പ്രസ്താവനയില്‍ വ്യക്തമാക്കിയത്.
യുക്രൈനിലെ പ്രശ്‌നങ്ങളുമായി ഒരുതരത്തിലും ബന്ധമില്ലാത്ത 298 നിരപരാധികളാണ് ആകാശത്ത് കത്തിയമര്‍ന്നത്. അന്താരാഷ്ട്ര വിമാന പാത മിക്ക രാജ്യങ്ങളുടെ മുകളിലൂടെ കടന്നുപോകാറുണ്ട്. എന്നാല്‍ ഭീകരവാദവും വിധുംസക പ്രവര്‍ത്തനങ്ങളും പല രാജ്യങ്ങളിലും ഭീഷണിയാണെങ്കിലും വിമാനങ്ങളെ ആക്രമിക്കാറില്ലായിരുന്നു. ഇപ്പോഴത്തെ സംഭവം ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിമരുന്നിടുന്നതാണ്. ശീതയുദ്ധത്തിനു ശേഷം റഷ്യ ഒരു വശത്തും അമേരിക്കയും പാശ്ചാത്യ ശക്തികളും മറുവശത്തുമായി ഇതുപോലെ അണിനിരന്ന മറ്റൊരു സമയമില്ല.
രണ്ട് മഹായുദ്ധങ്ങള്‍ ഭൂമിയിലുണ്ടായത് നമുക്കിന്ന് നിസ്സാരമെന്നു തോന്നാവുന്ന കാര്യങ്ങളില്‍നിന്നാണ്. മൂന്നാം ലോകമഹായുദ്ധം കഴിഞ്ഞാല്‍ പിന്നെയൊരു മഹായുദ്ധത്തില്‍ കല്ലുകള്‍ മാത്രമാകും ആയുധങ്ങളായി ഉപയോഗിക്കാന്‍ കഴിയുക എന്ന് പറഞ്ഞത് ലോകം കണ്ട ഏറ്റവും വലിയ ശാസ്ത്രജ്ഞനായ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനാണ്. നാശം വിതയ്ക്കുന്ന ആയുധങ്ങള്‍ കണ്ടാണ് അദ്ദേഹം ലോകത്തിന് ഈ മുന്നറിയിപ്പ് നല്‍കിയത്. ഇന്ന് ആണവ ശക്തികള്‍ ലോകത്ത് എന്തിനും സജ്ജമായിരിക്കുമ്പോള്‍ സര്‍വനാശത്തിലേക്കു പോകാന്‍ തെറ്റായ തീരുമാനങ്ങള്‍ക്ക് കഴിയും. ഇപ്പോഴത്തെ സാഹചര്യം വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണമെന്നാണ് ലോക സാഹചര്യങ്ങള്‍ മനുഷ്യരാശിയെ ഓര്‍മ്മിപ്പിക്കുന്നത്.
നിരപരാധികളുടെ ജീവന്‍ വച്ചുപന്താടിക്കൊണ്ട് ശക്തിയുടെ പ്രതിരൂപമാണെന്ന് ലോകത്തിനു മുമ്പില്‍ ഞെളിഞ്ഞുനില്‍ക്കാര്‍ ആര്‍ക്കും കഴിയില്ല. മറിച്ച് പ്രശ്‌ന കലുഷിതമായ ലോകത്ത് സമാധാനത്തിന്റെ മാര്‍ഗ്ഗം മാത്രമാണ് ലോകത്തിനു മുന്നോട്ടു പോകാനുള്ള വഴി. അവിടെ പരസ്പരവിശ്വാസത്തിന്റെയും ആദരവിന്റെയും മാര്‍ഗ്ഗത്തിലൂടെ ചര്‍ച്ചകളിലൂടെ പ്രശ്‌ന പരിഹാരം കാണണം. അതിനായില്ലെങ്കില്‍ ലോകത്തിന്റെ വഴി ഇരുണ്ടതായിരിക്കും.
Discussion about this post