ജര്‍മ്മന്‍ ഫുഡ്ബോള്‍ ടീം ക്യാപ്റ്റന്‍ ഫിലിപ്പ് ലാം അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. ജര്‍നിക്ക് ലോകഫുട്‌ബോള്‍ കിരീടം നേടിക്കൊടുത്ത ശേഷമാണ് ഫിലിപ്പിന്‍റെ വിരമിക്കല്‍. ജര്‍മന്‍ ഫുട്‌ബോള്‍ അസോസിയേഷന് അയച്ച കത്തിലൂടെയാണ് നായകന്‍ തന്റെ രാാജിക്കാര്യം പുറത്തറിയിച്ചത്.
തന്റെ കരിയര്‍ പൂര്‍ണമായെന്ന വിശ്വാസത്തിലാണ് മുപ്പതുകാരനായ ലാം ബൂട്ടഴിക്കുന്നത്. കഴിഞ്ഞ വര്‍ഷം മുതല്‍ വിരമിക്കുന്നതിനെ കുറിച്ചുള്ള ചിന്തയിലായരുന്നുവെന്നും ലോകകപ്പ് വിജയത്തിലൂടെ വിരമിക്കാനായതില്‍ സന്തോഷമുണ്ടെന്ന് ലാം പറയുന്നു. 2003ല്‍ ക്രൊയേഷ്യക്കെതിരായിരുന്നു മ്യൂണിക് കാരനായ ലാമിന്റെ അരങ്ങറ്റം.
Discussion about this post