പാലക്കാട്: ചെക്‌പോസ്റ്റിലെ വാഹനങ്ങള്‍ക്ക് ഇ ഡിക്ലറേഷനില്‍ നിന്നുമുള്ള ഇളവ് ഇന്ന് അവസാനിക്കുന്നു. വാണിജ്യനികുതി വകുപ്പിന്റെ ഇ ഡിക്ലറേഷനില്ലാത്ത വാഹനങ്ങളെ നാളെ മുതല്‍ ചെക്‌പോസ്റ്റിലൂടെ കടത്തിവിടില്ല. ഇ-ഡിക്ലറേഷന്‍ സംവിധാനം നാളെ മുതല്‍ കര്‍ശനമാക്കാനാണ് വാണിജ്യ നികുതി വകുപ്പിന്റെ തീരുമാനം.
ഇ-ഡിക്ലറേഷനില്‍ വരുത്തിയ പരിഷ്‌കാരം ഏറ്റവുമധികം പ്രതിസന്ധി സൃഷ്ടിച്ചത് വാളയാര്‍ ചെക്ക്‌പോസ്റ്റ് പ്രവര്‍ത്തനങ്ങളെയാണ്. ഇതെത്തുടര്‍ന്ന് ഇ ഡിക്ലറേഷനായി കൂടുതല്‍ സമയം അനുവദിക്കുകയും ബോധവല്‍ക്കരണത്തിനായുള്ള ലഘുലേഖകള്‍ വിതരണം ചെയ്യുകയും ചെയ്തു.
വാളയാര്‍ ചെക്ക് പോസ്റ്റിലെ ചരക്കുനീക്കം സുഗമമാക്കുവാന്‍ അധിക ഉദ്യോഗസ്ഥരെ നിയമിക്കുകയും ചരക്കുനീക്കം സുഗമമാക്കുവാന്‍ ഗ്രീന്‍ ചാനല്‍ സംവിധാനവും ആരംഭിച്ചു. തമിഴ്‌നാട്-കേരള ലോറി ഉടമകളുടെ നേതൃത്വത്തില്‍ ഈ മാസം 26 ന് ഹെല്‍പ് ഡെസ്‌ക്കും പ്രവര്‍ത്തനം തുടങ്ങും.
Discussion about this post