തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ തിങ്കളാഴ്ച മുതല്‍ നിസഹകരണസമരത്തില്‍ പ്രവേശിക്കും. സര്‍ക്കാര്‍ പദ്ധതികളില്‍ നിന്നും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഡോക്ടര്‍മാര്‍ വിട്ടുനില്ക്കും. അതേസമയം, ചികിത്സയ്ക്ക് മുടക്കം വരില്ല.
കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രഖ്യാപിച്ച നിസഹകരണ സമരത്തിനു ഡയസ്‌നോണ്‍ ബാധകമാക്കി സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്കു കെജിഎംഒഎ നിസഹകരണ സമരം പ്രഖ്യാപിച്ചു നോട്ടീസ് നല്‍കിയതോടെയാണ് സര്‍ക്കാര്‍ ഉത്തരവ്. ഡയസ്‌നോണ്‍ നടപ്പാക്കാന്‍ ധനവകുപ്പ് ട്രഷറി ഓഫീസര്‍മാര്‍ക്കു പ്രത്യേക നിര്‍ദേശവും നല്‍കി.
ശമ്പളപരിഷ്‌കരണത്തിലെ അപാകതകള്‍ പരിഹരിക്കുക, പെന്‍ഷന്‍ പ്രായം ഉയര്‍ത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരം നടത്തുന്നത്.
Discussion about this post