തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഇന്നുമുതല്‍ നിസ്സഹകരണ സമരത്തില്‍. ആശുപത്രികളുടെ പ്രവര്‍ത്തനത്തെ ബാധിക്കില്ലെങ്കിലും അധിക സമയ ജോലി ഡോക്ടര്‍മാര്‍ ചെയ്യില്ല. സമരം നേരിടാന്‍ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ശമ്പളം നിഷേധിച്ചാല്‍ സമരത്തിന്റെ രൂപം മാറുമെന്ന് ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ.എ വ്യക്തമാക്കി.
രോഗികള്‍ക്കും ബന്ധുക്കള്‍ക്കും ആശങ്ക നല്‍കിയാണ് സംസ്ഥാനത്തെ ഡോക്ടര്‍മാരുടെ നിസഹകരണ സമരം ആരംഭിക്കുന്നത്. സമരം ആശുപത്രിയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെങ്കിലും അധികസമയം ജോലി ചെയ്യാന്‍ തയ്യാറാകില്ലെന്ന് കെ.ജി.എം.ഒ.എ വ്യക്തമാക്കിയിട്ടുണ്ട്. നിശ്ചിത സമയം മാത്രമേ ജോലിയെടുക്കു. അതേസമയം, ഡോക്ടര്‍മാരുടെ നിസഹകരണ സമരത്തിനെതിരെ സര്‍ക്കാര്‍ ഡയസ്‌നോണ്‍ ഏര്‍പ്പെടുത്തി.
കൃത്യമായി ജോലി ചെയ്യാനെത്തുന്ന ഡോക്ടര്‍മാര്‍ക്ക് എങ്ങനെ ഡയസ്‌നോണ്‍ ഏര്‍പ്പെടുത്തുമെന്നും, ശമ്പളം നിഷേധിക്കുന്ന സാഹചര്യം ഉണ്ടായാല്‍ സമരത്തിന്റെ രൂപം മാറുമെന്നും കെ.ജി.എം.ഒ.എ മുന്നറിയിപ്പ് നല്‍കി.
സ്‌പെഷ്യാലിറ്റി വിഭാഗത്തിലെ ഡോക്ടര്‍മാര്‍ക്ക് നിര്‍ബന്ധപൂര്‍വ്വം മറ്റ് താത്ക്കാലിക നിയമനം നല്‍കുന്നതും, വിസമ്മതിക്കുന്നവര്‍ക്കെതിരെ ശിക്ഷണ നടപടികള്‍ സ്വീകരിക്കുന്നതും അംഗീകരിക്കാനാകില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
പൊതുജന സേവനത്തിനുപകരം സര്‍ക്കാര്‍ സ്വകാര്യമേഖലയെ സഹായിക്കുന്നു, 14 മണിക്കൂര്‍ എന്ന ജോലി സമയം പിന്‍വലിക്കണം, അടിസ്ഥാന സൗകര്യം ലഭ്യമാക്കുന്നതിനുപകരം ജില്ലാ ആശുപത്രികളെ മെഡിക്കല്‍ കോളേജുകളാക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ആരോഗ്യ മേഖലയെ സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് സമരം. ദീര്‍ഘകാലമായുള്ള ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് ഇന്ന് സമരം.
Discussion about this post