ശ്രീനഗര്‍: അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് ഭക്ഷണം പാകം ചെയ്യുന്ന അടുക്കളയില്‍ ഗ്യാസ് സിലണ്ടര്‍ പൊട്ടിതെറിച്ച് നാലു പേര്‍ മരിച്ചു. ബാല്‍ടലിലുള്ള ക്യാമ്പിലാണ് അപകടം നടന്നത്. തീര്‍ത്ഥാടകര്‍ക്ക് സൗജന്യമായി ഭക്ഷണം പാകം ചെയ്തു നല്‍കുന്ന ലങ്കാര്‍സിലാണ് അപകടം നടന്നത്.
നാലു പേര്‍ അപകടത്തില്‍ മരിച്ചതായി പോലീസ് വ്യക്തമാക്കി. എന്നാല്‍ തീര്‍ത്ഥാടത്തെ ഒരു തരത്തിലും അപകടം ബാധിക്കുകയില്ലെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇതു വരെ മൂന്ന് ലക്ഷം തീര്‍ത്ഥാടകരാണ് അമര്‍നാഥ് യാത്രയില്‍ പങ്കെടുത്തത്. തീര്‍ത്ഥാടനം ഓഗസ്റ്റ് 10-ന് അവസാനിക്കും.
Discussion about this post