തിരുവനന്തപുരം: സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ പാരിസ്ഥിതികാനുമതിയില്ലാത്ത ക്വാറികളുടെ പ്രവര്‍ത്താനാനുമതി റദ്ദാക്കുന്ന നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ ക്വാറികള്‍ക്ക് സ്‌റ്റോപ്പ് മെമ്മോ നല്‍കിത്തുടങ്ങി. 2400ലധികം ചെറുകിട ക്വാറികളുടെ പ്രവര്‍ത്തനത്തെ ഇത് ബാധിക്കും. പാരിസ്ഥിതികാനുമതിയുടെ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ വന്‍കിടക്കാര്‍ക്കുമാത്രമേ സാധിക്കുകയുള്ളുവെന്ന് ചെറുകിട ക്വാറി ഉടമകള്‍ അഭിപ്രായപ്പെടുന്നു. ദീര്‍ഘകാല പെര്‍മിറ്റുള്ള വന്‍കിടക്കാര്‍ക്ക് സഹായകരമാകുന്ന ഈ ഉത്തരവ്, ഹ്രസ്വകാല പെര്‍മിറ്റ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ചെറുകിട ക്വാറികളെ സാരമായി ബാധിക്കും. നിലവിലെ സര്‍ക്കാര്‍ നീക്കം നിര്‍മാണ സാമഗ്രികളുടെ വിലവര്‍ധനയ്ക്കും കാരണമാകുമെന്ന് ക്വാറി ഉടമകള്‍ പറയുന്നു.
Discussion about this post