തിരുവനന്തപുരം: 2004-2009 കാലഘട്ടത്തില്‍ വിദ്യാഭ്യാസ വായ്‌പ എടുത്ത മൂന്ന് ലക്ഷം രൂപ വരെ വാര്‍ഷിക കുടുംബ വരുമാനമുളള തൊഴില്‍ രഹിതര്‍ക്ക് പലിശയിളവ് നല്‌കുന്നതിനായി ജില്ലാ കളക്‌ടറേറ്റുകളില്‍ നടത്തിവന്നിരുന്ന എ.പി.എല്‍ സ്‌കീം സര്‍ക്കാര്‍ പിന്‍വലിച്ചിട്ടുണ്ട്. എന്നാല്‍ 4.5 ലക്ഷം രൂപ വരെ വാര്‍ഷിക കുടുംബ വരുമാനമുളള വ്യക്തികള്‍ക്ക് ഷെഡ്യൂള്‍ഡ് കൊമേഴ്‌സ്യല്‍ ബാങ്കുകള്‍ 2009 മാര്‍ച്ച് 31 വരെ അനുവദിച്ച/വിതരണം ചെയ്‌ത വിദ്യാഭ്യാസ വായ്‌പയുടെ പലിശ, സബ്‌സിഡിയായി നല്‌കുന്നതിനുളള ഒരു പുതിയ സ്‌കീം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ സ്‌കീം പ്രകാരം അപേക്ഷ സമര്‍പ്പിക്കുന്നതിനുളള തീയതി ആഗസ്റ്റ് 31 വരെ നീട്ടിയിട്ടുണ്ട്. എ.പി.എല്‍ സ്‌കീം പ്രകാരം ജില്ലാ കളക്‌ട്രേറ്റുകളില്‍ അപേക്ഷ സമര്‍പ്പിച്ചവരും പുതുതായി അപേക്ഷിക്കാന്‍ അര്‍ഹതയുളളവരും വരുമാന സര്‍ട്ടിഫിക്കറ്റിന്റെ അസല്‍ സഹിതം അവര്‍ വിദ്യാഭ്യാസ വായ്‌പ എടുത്ത ബാങ്ക്‌ശാഖയെ സമീപിച്ച് അപേക്ഷ സമര്‍പ്പിക്കേണ്ടതാണെന്ന് ജില്ലാ കളക്‌ടര്‍ അറിയിച്ചു.
Discussion about this post