ന്യൂഡല്‍ഹി: ബിജെപിയുടെ മുന്‍ നേതാവ് ജസ്വന്ത് സിംഗിന് വസതിയില്‍ കുഴഞ്ഞ് വീണ് പരിക്കേറ്റു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ സൈനിക ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച രാത്രി 11 ഓടെയാണ് ജസ്വന്ത് സിംഗിനെ അബോധാവസ്ഥയില്‍ വസതിയില്‍ വീണ കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. വീഴ്ചയില്‍ 76-കാരനായ ജസ്വന്തിന്റെ തലയ്ക്കാണ് പരിക്കേറ്റിരിക്കുന്നതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. രക്തം കൂടുതലായി വാര്‍ന്ന് പോയതിനാല്‍ അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കിയെന്നും സ്ഥിതി ഗുരുതരമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. മുന്‍ എന്‍ഡിഎ സര്‍ക്കാരുകളില്‍ വിദേശകാര്യം, ധനം, പ്രതിരോധം എന്നീ വകുപ്പുകള്‍ ജസ്വന്ത് സിംഗ് കൈകാര്യം ചെയ്തിട്ടുണ്ട്.
Discussion about this post