തിരുവനന്തപുരം: കൊച്ചി ബ്ളാക്മെയില്‍ കേസ് പ്രതികളായ ജയചന്ദ്രന്‍, ബിന്ധ്യാസ് തോമസ്, റുക്‌സാന എന്നിവരെ നാലു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവ്. നെടുമങ്ങാട് ഒന്നാംക്ളാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. പ്രതികളെ കൊല്ലത്തും എറണാകുളത്തും കൊണ്ടുപോയി തെളിവെടുക്കണമെന്ന് പോലീസ് കോടതിയില്‍ അറിയിച്ചു. അതേസമയം, വെഞ്ഞാറമൂട് സ്വദേശി രവീന്ദ്രന്റെ ആത്മഹത്യാ കേസില്‍ ജയചന്ദ്രന്റെ അറസ്റ്റ് പോലീസ് രാവിലെ രേഖപ്പെടുത്തിയിരുന്നു.












