ലഡാക്ക്: രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച സൈനികര്‍ക്ക് സിയാച്ചിനില്‍ യുദ്ധ സ്മാരകം നിര്‍മ്മിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞു. സിയാച്ചിന്‍ വിഷയത്തില്‍ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു ദിവസം നീണ്ടുനില്‍ക്കുന്ന ലഡാക്ക് സന്ദര്‍ശനത്തിന്റെ ഭാഗമായാണ് മോഡി സിയാച്ചിനില്‍ എത്തിയത്. കരസേന മേധാവി ജനറല്‍ ദല്‍ബീര്‍ സിംഗ്് സുഹാഗും കേന്ദ്ര ഊര്‍ജ മന്ത്രി പീയുഷ് ഗോപാലും മോഡിയോടൊപ്പം ഉണ്ടായിരുന്നു.
കാര്‍ഗില്‍ ജില്ലയിലെ രണ്ടു വൈദ്യുത പദ്ധതികളുടെ ഉദ്ഘാടനവും ഇതോടൊപ്പം പ്രധാനമന്ത്രി നിര്‍വഹിക്കും. ഇന്ത്യന്‍ സൈനികരുമായുള്ള കൂടിക്കാഴ്ചയും നടത്തും.












