കൊച്ചി: ബാര്‍ വിഷയത്തില്‍ കോടതി പറഞ്ഞത് നടപ്പാക്കുമെന്ന് എക്സൈസ് മന്ത്രി കെ. ബാബു. വിഷയത്തില്‍ നിയമപരമായ നടപടികളുമായി മുന്നോട്ടുപോകും. ബാറുകളുടെ പരിശോധന നയപരമായ തീരുമാനത്തിനു ശേഷം മാത്രമേ നടത്തുകയുള്ളൂവെന്നും മദ്യനയത്തെക്കുറിച്ചുള്ള തന്റെ അഭിപ്രായം പറയേണ്ട വേദികളില്‍ പറയുമെന്നും മന്ത്രി കൊച്ചിയില്‍ പറഞ്ഞു.
സംസ്ഥാനത്ത് നിലവാരമില്ലെന്നു കണ്ടെത്തി അടച്ചുപൂട്ടിയ 418 ബാറുകളില്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോടു നിര്‍ദേശിച്ചിരുന്നു. ഈ മാസം 26-നകം സംസ്ഥാന സര്‍ക്കാര്‍ മദ്യനയം വ്യക്തമാക്കുമ്പോള്‍ പരിശോധനാ റിപ്പോര്‍ട്ടും സമര്‍പ്പിക്കണമെന്നും ഹൈക്കോടതി ഡിവിഷന് ബഞ്ച് നിര്‍ദേശം നലകി.
Discussion about this post