ചേര്‍ത്തല: എസ്എന്‍ഡിപി യോഗം മുന്‍ അസിസ്റ്റന്റ് സെക്രട്ടറി കിളിമാനൂര്‍ ചന്ദ്രബാബുവിന്റെ ആരോപണത്തിനു മറുപടിയുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തനിക്കെതിരായ ആരോപണം തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം നിര്‍ത്തുമെന്നാണ് അദ്ദേഹം പ്രതികരിച്ചത്. ഭരിക്കുന്നവര്‍ക്കെതിരേ ആരോപണങ്ങള്‍ സ്വാഭാവികമാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
ഇക്കാര്യത്തില്‍ ചില ട്രസ്റ്റ് അംഗങ്ങള്‍ വിശദീകരണം തേടിയിട്ടുണ്ട്്. എല്ലാവര്‍ക്കും മറുപടി പറയുന്ന തറ സംസ്‌കാരമല്ല തന്റേതെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. വെള്ളാപ്പള്ളി 500 കോടിയുടെ അഴിമതി നടത്തിയെന്നായിരുന്നു കിളിമാനൂര്‍ ചന്ദ്രബാബുവിന്റെ ആരോപണം. അതേസമയം, വിഷയം ഇന്നു നടക്കുന്ന വാര്‍ഷിക പൊതുയോഗത്തില്‍ ചര്‍ച്ചയായേക്കില്ല. അതേസമയം അടിപേടിച്ച് വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കുന്നില്ലെന്നാണ് ചന്ദ്രബാബു പ്രതികരിച്ചത്. ചന്ദ്രബാബു മറുപടി അര്‍ഹിക്കുന്നില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി മറുപടി നല്കി. അടിയുണ്ടാക്കലല്ല എസ്എന്‍ഡിപി യോഗത്തിന്റെ രീതി. ചന്ദ്രബാബുവിന്റെ ആരോപണം മറുപടി അര്‍ഹിക്കുന്നില്ല. ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ തന്നെ തെളിയിക്കട്ടെയെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
Discussion about this post