ന്യൂഡല്‍ഹി: ബാര്‍ വിഷയത്തില്‍ തന്‍റെ നിലപാടറിയിച്ച് കെ.എം.മാണി രംഗത്തെത്തി. പൂട്ടിയ ബാറുകള്‍ തുറക്കേണ്ടെന്ന നിലപാട് മാണി ആവര്‍ത്തിച്ചു. സമ്പൂര്‍ണ മദ്യനിരോധനമാണ് നടപ്പാക്കേണ്ടത്. ഇത് ഘട്ടംഘട്ടമായി മാത്രമേ നടപ്പാക്കാന്‍ കഴിയൂ എന്നും മാണി പറഞ്ഞു.
അതേസമയം സമ്പൂര്‍ണ മദ്യനിരോധനം നടപ്പിലാക്കണമെന്ന് കോണ്‍ഗ്രസ് വക്താവ് എം.എം ഹസന്‍. ഇക്കാര്യം അടുത്ത ദിവസം നടക്കുന്ന യുഡിഎഫ് യോഗത്തില്‍ ആവശ്യപ്പെടുമെന്നും ഹസന്‍ തിരുവനന്തപുരത്തു പറഞ്ഞു.
Discussion about this post