ന്യൂഡല്‍ഹി: അബ്ദുള്‍ നാസര്‍ മദനിയുടെ ജാമ്യകാലാവധി ഒരു മാസത്തേയ്ക്ക് കൂടി സുപ്രീം കോടതി നീട്ടി നല്കി. ജാമ്യാപേക്ഷ റദ്ദാക്കണമെന്ന കര്‍ണാടക സര്‍ക്കാരിന്റെ ആവശ്യം തള്ളിയാണ് സുപ്രീം കോടതി വിധി. മദനി ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചുവെന്ന് തെളിയിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്നും കോടതി നിരീക്ഷിച്ചു. മദനിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ഒരു മാസത്തിനകം പുതിയ റിപ്പോര്‍ട്ട് നല്കണമെന്നും കോടതി ഉത്തരവിട്ടു.
മദനിയുടെ ജാമ്യം നീട്ടിയാല്‍ കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്‌ടെന്നും ഇത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്നുമായിരുന്നു സര്‍ക്കാരിന്റെ വാദം. ഇത് തെറ്റാണെന്ന് വാദിച്ച മദനിയുടെ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ചികിത്സയ്ക്ക് രണ്ടാഴ്ച മുതല്‍ രണ്ടു മാസം വരെ സമയം ആവശ്യമാണെന്നും അതിനാല്‍ ജാമ്യം രണ്ടു മാസത്തേക്ക് കൂടി നീട്ടണമെന്നും വാദിച്ചു. ഇത് പരിഗണിച്ചാണ് ഒരു മാസത്തേക്ക് കൂടി ജാമ്യം നീട്ടാന്‍ കോടതി ഉത്തരവിട്ടത്.
Discussion about this post