ഡോ.വി.ആര്‍.പ്രബോധചന്ദ്രന്‍ നായര്‍
ദുഷ്ടദൂരാ ദുരാചാര ശമനീ ദോഷവര്‍ജിതാ
സര്‍വജ്ഞാ സാന്ദ്രകരുണാ സമാനാധികവര്‍ജിതാ
ദേവിയോടടുക്കാന്‍ ദുഷ്ടന്മാര്‍ക്കാവില്ല. സദാചാരനിഷ്ഠയാര്‍ന്ന അമ്മ എല്ലാ ദുരാചാരങ്ങളെയും നശിപ്പിക്കുന്നു. എല്ലാ ദോഷങ്ങളെയും ഒഴിവാക്കുന്നു. എല്ലാം അറിയുന്നവളും പഴുതോ വിടവോ ഒന്നുമില്ലാത്ത കാരുണ്യമാര്‍ന്നവളും തനിക്കു തുല്യമായോ (സമാനം) തന്നെക്കാള്‍ക്കവിഞ്ഞതായോ (അധികം) ഒന്നുംതന്നെ ഇല്ലാത്തവളുമാണ് അമ്മ (സമാന – അധിക)
സര്‍വശക്തിമയീ സര്‍വ-മംഗലാ സദ്ഗതിപ്രദാ
സര്‍വേശ്വരീ സര്‍വമയീ സര്‍വമന്ത്രസ്വരൂപിണീ
ലളിതാംബിക എല്ലാ ദൈവികശക്തികളും സമസ്‌തൈശ്വര്യങ്ങളും ഇണങ്ങിയവളും, ഉല്‍കര്‍ഷം ഏറിയേറിവരുന്ന ജന്മവും മോക്ഷവും (സദ്ഗതി) നല്‍കുന്നവളുമത്രേ. എല്ലാറ്റിനും നാഥയും സര്‍വൈശ്വര്യകരിയുമാണ് അമ്മ. അമ്മയില്‍നിന്നു വേറിട്ട് ഒന്നുംതന്നെ ഇല്ലാത്തതിനാല്‍ സചേതനങ്ങളും അചേതനങ്ങളുമായ എല്ലാം അമ്മയില്‍ ചേര്‍ന്നിരിക്കുന്നു. എണ്ണമറ്റ മന്ത്രങ്ങളുള്ളവയില്‍ ഓരോന്നും അമ്മയുടെ സ്വരൂപമാകുന്നു.
സര്‍വയന്ത്രാത്മികാ സര്‍വ തന്ത്രരൂപാ മനോന്മനീ
മഹേശ്വരീ മഹാദേവീ മഹാലക്ഷ്മീ മൃഡപ്രിയാ
യന്ത്രങ്ങളിലും തന്ത്രങ്ങളിലും എല്ലാംതന്നെ അമ്മയെ സംബന്ധിക്കുന്നവയാണ്. അമ്മ മനസ്സിനെ ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള അറിവിലെത്തിക്കുന്നു. (മന-ഉന്മനീ) യന്ത്രം = മന്ത്രാക്ഷരങ്ങളോടുകൂടിയോ കൂടാതെയോ ഉള്ള ശക്തിരേഖാചിത്രം ഉദാ:- ശ്രീചക്രം തന്ത്രം=പൂജാസമ്പ്രദായം. ഉന്മനത=ധ്യാനവിഷയവും ധ്യാനിക്കുന്നവ്യക്തിയും ധ്യാനം എന്ന പ്രക്രിയയും ഒന്നിക്കുമ്പോഴത്തെ ജ്ഞാനാമൃതാനുഭൂതി. യഥാര്‍ഥഭക്തര്‍ക്ക് അമ്മ ഈ അലൗകികാനുഭൂതിനല്‍കുന്നു.
Discussion about this post