വാഷിങ്‌ടണ്‍: യുഎസ് സര്‍ക്കാരിന്റെ ഭരണം മെച്ചപ്പെടുത്തുന്നതിനു വേണ്ടിയുള്ള അഡ്‌മിനിസ്‌ട്രേറ്റിവ് കോണ്‍ഫറന്‍സ് ഓഫ് യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് (എസിയുഎസ്) ഉപാധ്യക്ഷയായി ഇന്ത്യന്‍ വംശജയായ അഭിഭാഷക പ്രീത ഡി.ബന്‍സാലിനെ പ്രസിഡന്റ് ബറാക് ഒബാമ നിയമിച്ചു. നിലവില്‍ യുഎസ് മാനേജ്‌മെന്റ് ആന്‍ഡ് ബജറ്റ് നയ ഉപദേഷ്‌ടാവാണ് പ്രീത. സര്‍ക്കാരിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനായി പൊതു- സ്വകാര്യ പങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് എസിയുഎസ്.
Discussion about this post