തിരുവനന്തപുരം: അനന്തപുരി ഹിന്ദുധര്‍മ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം സ്വാമി സത്യാനന്ദസരസ്വതി പാര്‍ക്കില്‍ (പുത്തരിക്കണ്ടം മൈതാനം) ആഗസ്റ്റ് 22 മുതല്‍ 31 വരെ നടക്കുന്ന അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന്റെ ഭാഗമായ ഉദ്ഘാടന സഭ ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരന്‍ ഉദ്ഘാടനം ചെയ്തു. ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ ദീപപ്രോജ്ജ്വലനം നിര്‍വഹിച്ചതോടെ സമ്മേളനത്തിന്റെ ഉദ്ഘാടന സഭയ്ക്ക് തുടക്കമായി. സമ്മേളനത്തിന് അനുഗ്രഹ പ്രഭാഷണം സ്വാമി തൃപ്പാദങ്ങള്‍ നിര്‍വഹിച്ചു. സമ്മേളനത്തിനു മുന്നോടിയായി അണിയൂര്‍ അനന്ദു അവതരിപ്പിച്ച സോപാനസംഗീതം വേറിട്ട അനുഭവമായി. പി.അശോക് കുമാര്‍ അദ്ധ്യക്ഷനായിരുന്ന സമ്മേളനത്തില്‍ ഒ.രാജഗോപാല്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. സമ്മേളനത്തിന്റെ സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കെ.രാജശേഖരന്‍, കൈനകരി ജനാര്‍ദ്ദനന്‍, എസ്.രതീഷ് തുടങ്ങിയവര്‍ സംസാരിച്ചു. ഡോ.വാസുദേവന്‍ പോറ്റിയെ സമ്മേളനത്തില്‍ പൊന്നാടയണിയിച്ച് ആദരിച്ചു. ദീപക് സംവിധാനം നിര്‍വഹിച്ച അമ്മയെതേടി എന്ന സിഡിയുടെ പ്രകാശനം പി.പരമേശ്വരന്‍ നിര്‍വഹിച്ചു.
Discussion about this post