ന്യൂഡല്‍ഹി: കേരള ഗവര്‍ണര്‍ ഷീല ദീക്ഷിത് രാജിവച്ചു. മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയായ ഷീല ദീക്ഷിതിനെ 2014 മാര്‍ച്ച് 11 നാണ് കേരളാ ഗവര്‍ണറായി നിയമിച്ചത്.
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയതിനു പിന്നാലെയായിരുന്നു ഷീല ദീക്ഷിതിനെ കേരളാ ഗവര്‍ണറായി നിയമിച്ചത്. ന്യൂഡല്‍ഹി നിയമസഭാ മണ്ഡലത്തില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്‌രിവാളിനോട് ഷീല ദീക്ഷിത് പരാജയപ്പെട്ടത്.
കഴിഞ്ഞ ദിവസം പ്രസിഡന്റ് പ്രണബ് മുഖര്‍ജിയുമായും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗുമായും അവര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് രാജി.
Discussion about this post