കൂത്തുപറമ്പ്: കണ്ണൂരില്‍ വെട്ടേറ്റു മരിച്ച എരുവട്ടി പൊട്ടംപാറയിലെ ബിഎംഎസ് പ്രവര്‍ത്തകനായ നുച്ചോളി സുരേഷ്‌കുമാറിന്റെ മരണത്തെക്കുറിച്ചുള്ള പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. അന്വേഷണവുമായി ബന്ധപ്പെട്ട് കൂത്തുപറമ്പ് സിഐ കെ.എം.പ്രേംസദന്റെ നേതൃത്വത്തിലുള്ള സംഘം കൂടുതല്‍ പേരെ ചോദ്യംചെയ്ത് തെളിവെടുക്കും.
ഈ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സിപിഎം പ്രവര്‍ത്തകരായ നാലു പ്രതികളെ ചോദ്യം ചെയ്യുന്നതിന് വിട്ടുകിട്ടാനായി തലശേരി എസിജെഎം കോടതിയില്‍ ഇന്നു വീണ്ടും അപേക്ഷ നല്‍കും. കഴിഞ്ഞ ദിവസം അപേക്ഷ നല്‍കിയിരുന്നെങ്കിലും മതിയായ പോലീസ് സുരക്ഷയില്ലാത്തതിനാല്‍ ഇവരെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കിയിരുന്നില്ല. അതിനാലാണ് പോലീസ് ഇന്നു വീണ്ടും അപേക്ഷ നല്‍കുന്നത്. പ്രതികള്‍ അക്രമത്തിനുപയോഗിച്ചിരുന്ന ആയുധങ്ങള്‍ കണെ്ടത്തുന്നതിനാണ് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുന്നത്.
അതേസമയം സുരേഷ്‌കുമാര്‍ മരിച്ച സംഭവത്തില്‍ സിപിഎമ്മിന് യാതൊരു ബന്ധവുമില്ലെന്ന് പിണറായി ഏരിയ കമ്മിറ്റി നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post