ഇറ്റാനഗര്‍: മണിപ്പൂരിലെ ഇറ്റാനഗറില്‍ നിന്നും ഭീകരര്‍ മലയാളിയെ തട്ടികൊണ്ടുപോയി. കോട്ടയം പുതുപ്പള്ളി സ്വദേശി ചാക്കോയെയാണ് തട്ടികൊണ്ടുപോയത്. ഇയാളുടെ സഹായിയായിരുന്ന കൊച്ചുമോനെ ഭീകരര്‍ വെടിവെച്ചു. കഴുത്തിന് വെടിയേറ്റ ഇയാള്‍ ചികിത്സയിലാണ്. ചാക്കോയുടെ മോചനത്തിനായി അഞ്ച് കോടി രൂപയാണ് ഭീകരര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.












