തിരുവനന്തപുരം: നിയമസഭാ ചോദേ്യാത്തര പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍വത്കൃത വെബ്അധിഷ്ഠിത സംവിധാനത്തിലേക്ക് മാറ്റിയതായി സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ അറിയിച്ചു. ഇതിലൂടെ, നിയമസഭ സമ്പൂര്‍ണ്ണ ഇലക്‌ട്രോണിക് സഭ(ഇ-നിയമസഭ)യാക്കുന്നതിനുള്ള നടപടികളില്‍ ഒരു ചുവടുകൂടി കടന്നതായി സ്പീക്കര്‍ പറഞ്ഞു.
ചോദേ്യാത്തര സംവിധാനത്തിന് ലെജിസ്ലേറ്റീവ് അസംബ്ലി ഇന്റര്‍പ്പെലേഷന്‍ സിസ്റ്റം പ്രാബല്യത്തില്‍ വന്നു. ഇതുവഴി ചോദ്യങ്ങളുടെ സമര്‍പ്പണം, എഡിറ്റിംഗ്, വേര്‍തിരിക്കല്‍, ബന്ധപ്പെട്ടവകുപ്പിലേക്കുള്ള വിതരണം, മറുപടി ലഭ്യമാക്കല്‍ തുടങ്ങി ചോദേ്യാത്തര പ്രവര്‍ത്തനങ്ങളെല്ലാം സമയലാഭത്തോടെ സുതാര്യവും കാര്യക്ഷമവുമാക്കാന്‍ കഴിയും. ഉത്തരങ്ങള്‍ സമാഹരിച്ച് മന്ത്രിതലത്തില്‍ അംഗീകാരം നേടുന്നതിനും ഇതില്‍ സംവിധാനമുണ്ട്. ഇതുവഴി കടലാസ് പൂര്‍ണ്ണമായും ഒഴിവാക്കാമെന്നും സ്പീക്കര്‍ പറഞ്ഞു. നിയമസഭാ നടപടിക്രമങ്ങളില്‍ ചോദേ്യാത്തരങ്ങള്‍ക്ക് സവിശേഷമായ പ്രാധാന്യമാണുള്ളത്. ഇപ്പോള്‍ ഇത് കൈകാര്യം ചെയ്യാന്‍ വളരെയേറെ സമയവും മനുഷ്യശേഷിയും അതിലേറെ കടലാസുകളും വേണ്ടി വരുന്നുണ്ട്. ചോദ്യങ്ങള്‍ സമര്‍പ്പിക്കാനും, അതിന്റെ കോപ്പികളെടുത്ത് അയക്കാനും, പിന്നെ അവ ഉത്തരത്തിനായി അയക്കാനുമുള്‍പ്പെടെ എല്ലാ നടപടിക്കും ബന്ധപ്പെട്ട വകുപ്പുകള്‍ കടലാസ് ഉപയോഗിക്കുന്നു. ഓരോ വര്‍ഷവും നിയമസഭയില്‍ മാത്രം ഒരു കോടിയോളം എ4 സൈസ് പേപ്പര്‍ ഉപയോഗിക്കുന്നുണ്ട്. ഇത് പൂര്‍ണ്ണമായും ലാഭിക്കാന്‍ കഴിയുമെന്നും സ്പീക്കര്‍ പറഞ്ഞു. ഈ നിയമസഭയുടെ തുടക്കത്തില്‍തന്നെ, സഭാനടപടികള്‍ പൂര്‍ണ്ണമായും വെബ്കാസ്റ്റ് ചെയ്യുന്ന രീതി ആരംഭിച്ചിരുന്നു. തുടര്‍ന്ന് ചോദ്യങ്ങളും ഉത്തരങ്ങളും വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു തുടങ്ങി. നിയമസഭാ സമിതികളുടെ പ്രവര്‍ത്തനങ്ങളും പ്രതേ്യക സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ കമ്പ്യൂട്ടര്‍വത്ക്കരിച്ചു. അങ്ങിനെ നിയമസഭാ പ്രവര്‍ത്തനങ്ങള്‍ ഘട്ടംഘട്ടമായി വെബ് അധിഷ്ഠിതമാവുകയാണ്. ഈ പ്രവര്‍ത്തനങ്ങള്‍ ഉടനെ പൂര്‍ത്തിയാകുമെന്നും, കേരള നിയമസഭ പൂര്‍ണ്ണമായും ഇലക്‌ട്രോണിക്‌സഭ (ഇ-നിയമസഭ)യായി മാറുമെന്നും സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ പറഞ്ഞു.
Discussion about this post