ന്യൂഡല്‍ഹി: പാമോയില്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു സുപ്രീം കോടതിയുടെ വിമര്‍ശനം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ പ്രത്യേക അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ വിമര്‍ശനം.
ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി ആയിരിക്കെ പാമൊലിന്‍ കേസ് പൊലീസ് അന്വേഷിച്ചാല്‍ സത്യം എങ്ങനെ പുറത്തു വരുമെന്നും സിബിഐയെ പോലുള്ള സ്വതന്ത്ര ഏജന്‍സ് കേസ് അന്വേഷിക്കുന്നതല്ലേ ഉചിതമെന്നും കോടതി ചോദിച്ചു. മുഖ്യമന്ത്രി കേസ് പിന്‍വലിച്ചത് സ്വന്തം നേട്ടത്തിനുവേണ്ടിയല്ലെ എന്നും കോടതി ചോദിച്ചു.
കഴിഞ്ഞ വര്‍ഷമാണ് പാമോയില്‍ കേസ് പൂര്‍ണമായി പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനെതിരെ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ വി.എസിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. ഇതിനെതിരെയാണ് വി.എസ്. സുപ്രീംകോടതിയെ സമീപിച്ചത്.
Discussion about this post