ന്യൂഡല്‍ഹി: ജസ്റ്റിസ് എച്ച്.എല്‍.ദത്തു അടുത്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസാകും. ചീഫ് ജസ്റ്റിസ് ആര്‍.എം.ലോധ ഈ മാസം 27ന് വിരമിക്കുന്ന ഒഴിവിലേയ്ക്കാണ് ദത്തുവിന്റെ നിയമിക്കുന്നത്. ഇതു സംബന്ധിച്ച ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രപതിക്ക് കൈമാറി.
2008-ലാണ് എച്ച്.എല്‍.ദത്തു സുപ്രീം കോടതി ജഡ്ജി സ്ഥാനത്തെത്തിയത്. 1950 ഡിസംബര്‍ 13ന് ജനിച്ച അദ്ദേഹം 1975-ലാണ് അഭിഭാഷകനായി ബാംഗളൂരില്‍ പ്രവര്‍ത്തനം തുടങ്ങി. 1995-ല്‍ കര്‍ണാടക ഹൈക്കോടതിയില്‍ ജഡ്ജിയായി. 2007-ല്‍ ഏഴ് മാസക്കാലം ഛത്തീസ്ഗഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായും പിന്നീട് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Discussion about this post