ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ബിജെപി എംഎല്‍എ ജിതേന്ദര്‍ സിംഗ് ഷുണ്ഡിയെ വെടിവെച്ച് കൊല്ലാന്‍ ശ്രമം. മൂന്ന് തവണ അക്രമികള്‍ എംഎല്‍എയ്ക്ക് നേരെ വെടിയുതിര്‍ത്തു. എന്നാല്‍ അദ്ദേഹം പരിക്കേല്‍ക്കാതെ രക്ഷപെട്ടു.
ഇന്ന് രാവിലെയാണ് സംഭവം. കിഴക്കന്‍ ഡല്‍ഹിയിലെ എംഎല്‍എയും വീടിന് മുന്നില്‍ വെച്ചാണ് അക്രമികള്‍ വെടിവെച്ചത്. വെടിയുതിര്‍ത്ത ഉടന്‍ അക്രമി സംഘം സ്ഥലത്തു നിന്നും രക്ഷപെട്ടു. പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
Discussion about this post