മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍മുന്നേറ്റം. ബുധനാഴ്ച 129 പോയിന്റ് കൂടി സെന്‍സെക്സ് 27,148.90 പോയിന്റിലെത്തി. വിദേശ നിക്ഷേപകര്‍ കൂട്ടത്തോടെ വാങ്ങല്‍ നടത്തിയതോടെയാണ് സെന്‍സെക്സ് റെക്കോഡ് ഭേദിച്ചത്. ചൊവ്വാഴ്ച റെക്കോഡ് പോയിന്റായ 27,082.85 ലാണ് വിപണി ക്ലോസ് ചെയ്തത്. നിഫ്റ്റിയും 36.75 പോയിന്റ് വര്‍ധിച്ച് 8,119.80 രേഖപ്പെടുത്തി. നിഫ്റ്റി ചൊവ്വാഴ്ച റെക്കോഡ് പോയിന്റായ 8,101.95 ലാണ് ക്ലോസ് ചെയ്തത്.
രണ്ടര വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ വളര്‍ച്ച ജിഡിപിയില്‍ രേഖപ്പെടുത്തിയതോടെയാണ് ഓഹരി വിപണിയിലും അതിന്റെ ചലനം ദൃശ്യമായി തുടങ്ങിയത്. ജിഡിപിയുടെ കണക്കുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നതോടെ ഓഹരി വിപണിയില്‍ വന്‍ ചലനമാണ് ഉണ്ടാക്കിയത്. വിദേശ നിക്ഷേപകര്‍ക്ക് ഇന്ത്യന്‍ ഓഹരി വിപണിയില്‍ വിശ്വാസം വര്‍ദ്ധിച്ചതാണ് ഇതിന് കാരണം.
Discussion about this post