രാമേശ്വരം: സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ച് 53 ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റു ചെയ്തു. തമിഴ്‌നാട്ടിലെ നാഗപട്ടണം, രാമേശ്വരം എന്നിവിടങ്ങളില്‍ നിന്നുള്ള മത്സ്യ തൊഴിലാളികളാണ് അറസ്റ്റിലായത്. രാമേശ്വരത്തില്‍ നിന്നുള്ള 30 മത്സ്യതൊഴിലാളികളേയും നാഗപട്ടണത്തില്‍ നിന്നുള്ള 23 മത്സ്യതൊഴിലാളികളെയുമാണ് അറസ്റ്റ് ചെയ്തത്.
രാമേശ്വരത്തില്‍ നിന്നുള്ള മത്സ്യതൊഴിലാളികളുടെ ആറു ബോട്ടുകളും നാഗപട്ടണത്തില്‍ നിന്നുള്ള മത്സ്യതൊഴിലാളികളുടെ അഞ്ചു ബോട്ടുകളും സൈന്യം പിടിച്ചെടുത്തിട്ടുണ്ട്. ഇതുവരെ 68 മത്സ്യതൊഴിലാളികളും 72 ബോട്ടുകളും ശ്രീലങ്കന്‍ സേനയുടെ കസ്റ്റഡിയിലുണ്ട്.












