ഹൈദരാബാദ്: ബാലിസ്റ്റിക് മിസൈലായ അഗ്നി-ഒന്നിന്റെ പരീക്ഷണം വിജയകരം. ഒഡിഷയിലെ വീലര്‍ ഐലന്റില്‍ നിന്നായിരുന്നുമിസൈലിന്റെ പരീക്ഷണം. 700 കിലോമീറ്ററാണ് അഗ്നിയുടെ സഞ്ചാര പരിധി.
പ്രതിരോധ ഗവേഷണ വികസനകേന്ദ്രം(ഡി.ആര്‍.ഡി.ഒ.) വികസിപ്പിച്ചെടുത്ത ആണവായുധവാഹകശേഷിയുള്ള മിസൈല്‍ ഭൗമോപരിതലം കേന്ദ്രമാക്കിയുള്ളതാണ്.
പ്രധാനമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് അവിനാഷ് ചന്ദര്‍, ഡി.ആര്‍.ഡി.ഒ. ഡയറക്ടര്‍ ജനറല്‍ ഡോ. വി.ജി. ശേഖരന്‍, മറ്റു മുതിര്‍ന്ന ശാസ്ത്ര ഉദ്യോഗസ്ഥര്‍ എന്നിവര്‍ പരീക്ഷണച്ചടങ്ങില്‍ പങ്കെടുത്തു.












