ആലുവ: കോണ്‍ക്രീറ്റ് പൊളിഞ്ഞ് അപകടാവസ്ഥയിലായ കാലടി ശ്രീശങ്കര പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ ഇന്നു വൈകുന്നേരം ആരംഭിക്കും. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ഇന്നു ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. അറ്റകുറ്റപ്പണികള്‍ വിലയിരുത്തുന്നതിനായി മൂന്നംഗസമിതിയെയും യോഗം നിയോഗിച്ചു.
15 ദിവസത്തിനകം പണി പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം നല്കിയിരിക്കുന്നത്. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാകുന്നതു വരെ ഭാരവാഹനങ്ങള്‍ വഴിതിരിച്ചുവിടും. ആലുവ, പെരുമ്പാവൂര്‍ വഴിയാണ് വാഹനങ്ങള്‍ തിരിച്ചുവിടുന്നത്. ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും മാത്രമാണ് ഇപ്പോള്‍ പാലം വഴി കടന്നുപോകുന്നത്.
ആലുവ പാലസില്‍ ചേര്‍ന്ന ഉന്നതതലയോഗത്തില്‍ അങ്കമാലി എംഎല്‍എ ജോസ് തെറ്റയില്‍, പെരുമ്പാവൂര്‍ എംഎല്‍എ സാജു പോള്‍ എന്നിവരടക്കമുള്ള ജനപ്രതിനിധികള്‍ പങ്കെടുത്തു.












