ബാംഗ്ലൂര്‍: ബഹിരാകാശ ഗവേഷണ മേഖലയില്‍ ഇന്ത്യയുടെ അടുത്ത ലക്ഷ്യം സൂര്യനാണെന്ന് ഐ എസ് ആര് ഒ ചെയര്മാന് ഡോ.കെ.രാധാകൃഷ്ണന് പറഞ്ഞു. മംഗള്യാന് ചൊവ്വ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ സൂര്യനിലേക്കുള്ള ദൗത്യം ഏറ്റെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. 2017ഓടെ പുതിയ ദൗത്യത്തിന് തുടക്കമിടും. ചന്ദ്രയാന്‍ ദൗത്യത്തിന് ശേഷം ചൊവ്വയെ ലക്ഷ്യം വച്ചു കൊണ്ടുള്ള മംഗള്യാന് സെപ്റ്റംബര്‍ 24 ന് ചൊവ്വയിലെത്തുമെന്നാണ് ശാസ്ത്രലോകം പ്രതീക്ഷിക്കുന്നത്. നാസയുടെ പങ്കില്ലാതെ മംഗള്യാന് പൂര്‍ണമായും തദ്ദേശീയമായി തന്നെയാണ് നിര്‍മ്മിച്ചതെന്നു കെ.രാധാകൃഷ്ണന് പറഞ്ഞു. സൂര്യനെ ലക്ഷ്യം വച്ചുകൊണ്ടുള്ള ലാന്‍ഡറും തദ്ദേശീയമായി തന്നെ നിര്‍മ്മിക്കാനാണ് ഐ എസ് ആര് ഒ പദ്ധതിയിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ചന്ദ്രനിലേക്കുള്ള രണ്ടാം പദ്ധതിയായ ‘ചന്ദ്രയാന്‍2’ പരിഗണനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post