കോട്ടയം: നികുതി വര്‍ധിപ്പിക്കാനുള്ള തീരുമാനമനുസരിച്ച് അത് നടപ്പാക്കാനും അറിയാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. മന്ത്രിസഭ ഐകകണ്‌ഠ്യേന എടുത്ത തീരുമാനമാണിത്. പ്രതിപക്ഷത്തോട് ആലോചിച്ചിട്ടല്ല സര്‍ക്കാര്‍ തീരുമാനമെടുക്കുന്നത്. സമൂഹത്തിന്റെ എല്ലാ ആശങ്കകളും പരിഹരിച്ചുകൊണ്ടുതന്നെ എല്ലാ വശങ്ങളില്‍ നിന്നുമുള്ള അഭിപ്രായങ്ങളും പരിഗണിക്കും. നികുതി വര്‍ധനയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ അഭിപ്രായവ്യത്യാസമില്ല. പലരുടെയും ഭാഷയില്‍ മാത്രമാണ് വ്യത്യാസമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, നികുതി വര്‍ധനയ്‌ക്കെതിരായ പ്രക്ഷോഭത്തെക്കുറിച്ച് തീരുമാനിക്കാന്‍ ഇടതുമുന്നണി ഇന്നു യോഗം ചേരും. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ അധ്യക്ഷതിയിലാണ് യോഗം. നികുതി വര്‍ധിപ്പിച്ചതിനെതിരെ സിപിഎം ശക്തമായി രംഗത്തെത്തിയിരുന്നു.












