തിരുവനന്തപുരം: ഒക്‌ടോബര്‍ 14-ന് നടക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള ഉപതിരഞ്ഞെടുപ്പിന് സെപ്റ്റംബര്‍ 24 വരെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാം. സെപ്റ്റംബര്‍ 25-ന് പത്രികകളുടെ സൂക്ഷ്മപരിശോധന നടത്തും. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബര്‍ 27 -ന് ആണ്.
ഒക്‌ടോബര്‍ 14-നാണ് തിരഞ്ഞെടുപ്പ്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഗ്രാമപഞ്ചായത്ത് മണ്ഡലങ്ങള്‍: തിരുവനന്തപുരം: കരവാരം-എതുക്കാട്, കൊല്ലം: മൈലം-പള്ളിക്കല്‍ വടക്ക്, ഇടമുളയ്ക്കല്‍-പൊടിയാട്ടുവിള, നെടുവത്തൂര്‍-കുറുമ്പാലൂര്‍, പത്തനംതിട്ട: പള്ളിക്കല്‍-തെങ്ങുംതാര, കോട്ടയം: കടുത്തുരുത്തി-എഴുമാന്തുരുത്ത്, കോട്ടയം കുറിച്ചി-ഇളങ്കാവ്, പാലക്കാട്: കടമ്പഴിപ്പുറം-അഴിയന്നൂര്‍, മലപ്പുറം: പള്ളിക്കല്‍-തറയിട്ടാല്‍, വയനാട്: സുല്‍ത്താന്‍ ബത്തേരി-പൂമല, കണ്ണൂര്‍: ഉളിക്കല്‍-മാട്ടറ, ധര്‍മ്മടം-നരിവയല്‍. ആലുവായിലെ മുനിസിപ്പല്‍ ഓഫീസ്, ഷൊര്‍ണ്ണൂരിലെ ആരാണി എന്നിവയാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മുനിസിപ്പാലിറ്റി മണ്ഡലങ്ങള്‍. പത്തനംതിട്ട പറക്കോടിലെ പള്ളിക്കല്‍, പാലക്കാട് അട്ടപ്പാടിയിലെ ചെമ്മണ്ണൂര്‍ എന്നിവയാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ബ്ലോക്ക് പഞ്ചായത്ത് മണ്ഡലങ്ങള്‍.
Discussion about this post