Friday, February 27, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

ഭാരതത്തിന്റെ മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തില്‍: ശാസ്ത്രജ്ഞര്‍ക്ക് പ്രധാനമന്ത്രിയുടെ അനുമോദനം

by Punnyabhumi Desk
Sep 24, 2014, 11:36 am IST
in മറ്റുവാര്‍ത്തകള്‍

mangal-1ബാംഗളൂര്‍: ഭാരതത്തിന്റെ യശസുയര്‍ത്തി മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തില്‍. ആദ്യ ഗ്രഹാന്തര ദൗത്യം തന്നെ ലക്ഷ്യം കണ്ട ആദ്യരാജ്യമെന്ന പദവിയിലേയ്ക്ക് ഇന്ത്യയെ ഉയര്‍ത്തി മംഗള്‍യാന്‍ ഐതിഹാസിക വിജയമായി. എല്ലാം ഇന്ത്യയുടെ ശസ്ത്രജ്ഞര്‍ കണക്കുകൂട്ടിയതുപോലെ നടന്നു. ഇന്ത്യയുടെ ചൊവ്വാ പര്യവേഷണ പേടകം മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തി. ചൊവ്വയിലേക്കുള്ള കന്നിദൗത്യംതന്നെ വിജയമാക്കുന്ന ആദ്യത്തെ ബഹിരാകാശ ഏജന്‍സിയായി ഇതോടെ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന മാറി. ഭാരതീയര്‍ക്കു അഭിമാനം പകരുന്ന ആ മുഹൂര്‍ത്തത്തിനു സാക്ഷ്യംവഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ബാംഗളൂരിലെ ഇസ്രോ ആസ്ഥാനത്ത് എത്തിയിരുന്നു.

ബുധനാഴ്ച പുലര്‍ച്ചെ 4:17:32 നു മംഗള്‍യാനുമായുള്ള വാര്‍ത്താവിനിമയത്തിനു മീഡിയം ഗെയിന്‍ ആന്റിന ഉപയോഗിച്ചതോടെയാണ് നിര്‍ണായകമായ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. അടുത്ത നടപടി രാവിലെ 6:56:32 ന് നടന്നു. നിശ്ചിത സമയത്തിന് 21 മിനിറ്റ് മുമ്പ്. ഈ സമയത്ത് മംഗള്‍യാനിലെ മൊമന്റം വീല്‍ പ്രവര്‍ത്തിപ്പിച്ച് പേടകത്തിന്റെ ദിശ തിരിച്ചു. എന്‍ജിന്‍ പ്രവര്‍ത്തിക്കേണ്ടതിന് അഞ്ചു മിനിറ്റും 13 സെക്കന്‍ഡും ഉള്ളപ്പോള്‍ ഗ്രഹണം തുടങ്ങി. 7:14:32 ന് പേടകത്തിലെ ചെറുമോട്ടോറുകള്‍ (ത്രസ്റ്ററുകള്‍) പ്രവര്‍ത്തിപ്പിച്ച് പേടകത്തിന്റെ ദിശ നിര്‍ദിഷ്ട ലക്ഷ്യത്തിലേക്ക് ആക്കി. 7:17:32 ന് ദ്രവഇന്ധന എന്‍ജിന്‍ അഥവാ ലാം പ്രവര്‍ത്തനം ആരംഭിച്ചു. എന്‍ജിന്‍ ജ്വലനം തുടങ്ങി 4.3 മിനിറ്റ് കഴിഞ്ഞപ്പോള്‍ ചൊവ്വ കാഴ്ചയില്‍നിന്നു മറയുന്ന മാഴ്‌സ് ഒക്കള്‍ട്ട് തുടങ്ങി. ഇതൊരു അനിശ്ചിതത്വത്തിന്റെ നിമിഷമായിരുന്നു. 7:21:50 ന് ആരംഭിച്ച ഈ പ്രതിഭാസം 7:45:10 ന് അവസാനിച്ചു.

ചൊവ്വ മറഞ്ഞു നിമിഷങ്ങള്‍ക്കകം (7:22:32 ന്) പേടകവുമായുള്ള വാര്‍ത്താവിനിമയം മുറിഞ്ഞു. എന്നാല്‍ 7:30:02 ന് എന്‍ജിനില്‍ ജ്വലനം തുടങ്ങിയെന്ന വിവരം കിട്ടി. ഇതോടെ ശാസ്ത്രസമൂഹത്തിന് ആശ്വാസമായി. 7:42:46 മുതല്‍ 8:04:32 വരെ മംഗള്‍യാനെ വീണ്ടും തിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടന്നു. മിനിറ്റുകള്‍ക്കുമുമ്പ് നഷ്ടമായ വാര്‍ത്താവിനിമയം7:47:46 നു പുനരാരംഭിച്ചു. ഇതോടെയാണ് എന്‍ജിന്‍ പ്രവര്‍ത്തനം കൃത്യമായിരുന്നോ, നിര്‍ദിഷ്ട ഭ്രമണപഥത്തിലായോ എന്നുള്ള വിവരങ്ങള്‍ ശാസ്ത്രസമൂഹത്തിന് ലഭിച്ചത്. കാന്‍ബറയിലെ കേന്ദ്രത്തിലാണ് പേടകത്തില്‍ നിന്നുള്ള സിഗ്നലുകള്‍ ആദ്യം ലഭിച്ചത്. അവര്‍ നിമിഷങ്ങള്‍ക്കകം ഐഎസ്ആര്‍ഒയ്ക്ക് വിവരം കൈമാറി. പിന്നീട് ആഹ്ലാദത്തിന്റെ വേലിയേറ്റമാണ് ഉണ്ടായത്.

നിലയത്തില്‍ ഉണ്ടായിരുന്ന പ്രധാനമന്ത്രി മോഡി ഇസ്രോ ചെയര്‍മാന്‍ ഡോ.കെ.രാധാകൃഷ്ണന്‍ അടക്കമുള്ള ശാസ്ത്രജ്ഞരെ അഭിനന്ദിച്ചു. ചൊവ്വയോട് 423 കിലോമീറ്റര്‍വരെ അടുത്തും 80000 കിലോമീറ്റര്‍ വരെ അകന്നുമുള്ള ഒരു ദീര്‍ഘവൃത്തപഥത്തിലാണ് മംഗള്‍യാന്‍ ഇപ്പോഴുള്ളത്. ഈ ഭ്രമണപഥത്തിലൂടെ മംഗള്‍യാന്‍ ഭൂമിയിലെ 75.8 മണിക്കൂര്‍കൊണ്ട് ചൊവ്വയെ ഒരുവട്ടം ചുറ്റും.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

ഡോ. സുകുമാരന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

പരമേശ്വരന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

ആഴിമല ശിവക്ഷേത്രത്തിൽ 80-ാമത് വാർഷിക മഹോത്സവം

Discussion about this post

പുതിയ വാർത്തകൾ

ഡോ. സുകുമാരന്‍ നായര്‍ നിര്യാതനായി

ആറ്റുകാല്‍ പൊങ്കാല മഹോത്സവം 2026: അംബാ പുരസ്‌കാരം മോഹന്‍ലാല്‍ ഏറ്റുവാങ്ങിയപ്പോള്‍

പരമേശ്വരന്‍ നായര്‍ നിര്യാതനായി

ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം

ഫോട്ടോ: രാജു സുന്ദരം

ശ്രീരാമനവമി രഥയാത്രയ്ക്കായി ശ്രീരാമരഥം അനന്തപുരിയില്‍ നിന്നും ശ്രീമൂകാംബികയിലേക്ക് തിരിച്ചു

തിരുവനന്തപുരത്ത് ഹിന്ദു കുടുംബ സമീക്ഷ ഇന്ന് നടക്കും

ഹിന്ദു കുടുംബ സമീക്ഷ: പത്തനംതിട്ട ജില്ലയില്‍ ചെറുകോല്‍പ്പുഴ കലാലയം ഓഡിറ്റോറിയത്തില്‍ നടന്നു

പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ അനന്തപുരി ഒരുങ്ങി

ആലപ്പുഴ ജില്ലയില്‍ ഹിന്ദു കുടുംബ സമീക്ഷ മാവേലിക്കര ശ്രീകൃഷ്ണ ഗാനസഭ ഓഡിറ്റോറിയത്തില്‍ നടന്നു

ഹിന്ദു കുടുംബ സമീക്ഷ: കൊല്ലം ആനന്ദവല്ലീശ്വരം ശ്രീ വിനായക കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies