കൊച്ചി: മൂന്നാര്‍ വിധിക്കെതിരേ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ഹൈക്കോടതിയെ സമീപിച്ചു. സ്ഥലം മാറ്റം കിട്ടിയ ചീഫ് ജസ്റ്റീസ് മൂന്നാര്‍ വിഷയത്തില്‍ വിധി പറഞ്ഞതിനെതിരേയാണ് ഹര്‍ജി. സ്ഥലം മാറ്റം ഉത്തരവ് ലഭിച്ച ശേഷമാണ് വിധി പറഞ്ഞതെന്നും ഇത് ഭരണഘടനാ ലംഘനമാണന്നും വിധി റദ്ദാക്കണമെന്നും വിഎസ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
അതേസമയം, മൂന്നാര്‍ കേസില്‍ സര്‍ക്കാരിന്റെ റിവ്യൂ പെറ്റീഷന്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.
Discussion about this post